അമ്പലവയല്‍ അമ്പലക്കുന്ന് കോളനിക്കുസമീപം രണ്ടു ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍. ചീങ്ങേരി ക്ഷേത്രത്തിനടുത്ത് പാതയോരത്താണ് ബൈക്കുകള്‍ രണ്ടുദിവസമായി നിര്‍ത്തിയിട്ടിരിക്കുന്നത്. കേടുപാടുകളുളള ബൈക്ക് മോഷ്ടിച്ചുകൊണ്ടുവന്ന് ഉപേക്ഷിച്ചാണെന്ന് സംശയം.
അമ്പലവയല്‍-മീനങ്ങാടി പാതയില്‍ അമ്പലക്കുന്ന് കോളനിക്കുസമീപമാണ് ബൈക്കുകള്‍ അജ്ഞാതര്‍ ഉപകേഷിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ബൈക്കുകള്‍ ഇവിടെ നിര്‍ത്തിയിട്ടതായി കണ്ടത്. ഡിസ്‌കവര്‍, സി.ടി. 100 എന്നീ വണ്ടികളാണിവ. പരിസരത്തെ കച്ചവടക്കാര്‍ അമ്പലവയല്‍ പോലീസില്‍ വിവരമറിയിച്ചു. ബുധനാഴ്ച ബൈക്കുനിര്‍ത്തിയതിന് തൊട്ടുമുകളിലുളള വീട്ടില്‍ക്കയറി ചിലര്‍ മദ്യപിച്ചെന്ന് പരിസരവാസികള്‍ പറയുന്നു. ആരുടേതാണെന്നറിയാത്ത വണ്ടികള്‍ ഇവിടെനിന്ന് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.