നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നിയന്ത്രണത്തിലുള്ള വയനാട് ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫിസിലേക്ക് ബ്രഹ്‌മഗിരി വിക്ടിംസ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സമരം ഒഴിവാക്കണമെന്നും 24ന് ചര്‍ച്ചക്ക് ഡയറക്ടര്‍ ബോര്‍ഡ് തയാറാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചെങ്കിലും ഇത് മുഖവിലക്കെടുക്കാതെയാണ് ആക്ഷന്‍ കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.ഫാക്ടറി പ്രവര്‍ത്തനം ഏതാണ്ട് നിലക്കുകയും മാസങ്ങളായി നിക്ഷേപകര്‍ക്ക് പലിശ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് പ്രതിഷേധവുമായി നിക്ഷേപകര്‍ രംഗത്ത് വന്നത്.