അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കാര്‍ഷിക കര്‍മ്മസേനയ്ക്കുളള പരിശീലന പരിപാടിക്ക് തുടക്കമായി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ 10 കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം. കാര്‍ഷിക മേഖലയിലെ യന്ത്രങ്ങളും അവയുടെ പ്രവര്‍ത്തനരീതിയുമാണ് പ്രധാനമായും കര്‍ഷകരെ പരിശീലിപ്പിക്കുന്നത്.അമ്പലവയല്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ വിവിധ ഫാമുകളിലാണ് ഇവര്‍ക്ക് 10 ദിവസത്തെ പരിശീലനം നല്‍കുന്നത്.
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ, കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്‍ഷിക കാര്‍മ്മസേന അംഗങ്ങള്‍ക്കാണ് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ’10 ദിവസത്തെ പരിശീലനം തുടങ്ങിയത്.പരിശീലന പരിപാടിയില്‍ കാര്‍ഷിക മേഘലയില്‍ ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങളില്‍ വിധക്തര്‍ പരിശീലനം നല്‍കും. ട്രാക്റ്റര്‍, ട്ടില്ലര്‍,തുടങ്ങി 10-ഓളം കാര്‍ഷിക യന്ത്രങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളെയും പറ്റി പരിശീലനം നല്‍കും. ഈ യന്ത്രങ്ങള്‍ കൃഷിയിടങ്ങളില്‍ ഇവര്‍ക് ഉപയോഗിക്കുന്ന വിധത്തില്‍ അവരെ സജ്ജരാക്കുന്ന തരത്തിലാണ് പരിശീലനം.