മധുരമീ ആകലനം:വ്യത്യസ്തമായൊരു പൂര്‍വവിദ്യാര്‍ഥി സംഗമം.

0

പുല്‍പ്പള്ളി വിജയാ ഹൈസ്‌കൂളില്‍നിന്നും 1980ല്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ 43 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചത് വേറിട്ട അനുഭവമായി.ഗുരു വന്ദനം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒന്ന് മുതല്‍ പത്തുവരെ പഠിപ്പിച്ച മുഴുവന്‍ അധ്യാപക അനധ്യാപകരെയും പ്രത്യേകം ക്ഷണിച്ചു പുടവയും മെമെന്റോയും നല്‍കി ആദരിച്ചു.പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം വിജയാ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

തുര്‍ന്ന് തങ്ങള്‍ പത്താം ക്ലാസ്സില്‍ പഠിച്ച ഡിവിഷനുകളില്‍ ഇരുന്ന് ആ നാളുകളെ പുനരാവിഷ്‌ക്കരിക്കുകയും പരിചയം പുതുക്കി നീണ്ടനാളത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു .ഉച്ചക്ക് ശേഷം സര്‍ഗസംഗമത്തില്‍ കലാപരിപാടികളും അവതരിപ്പിച്ചു.

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം വിജയാ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പി എം മോഹന്‍ദാസ് അധ്യക്ഷനായി .കേരള സ്റ്റേറ്റ് വിമസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍ ,കെ എന്‍ ശശിധരന്‍ മാസ്റ്റര്‍ ,എം ഡി ദേവസ്യ മാസ്റ്റര്‍ ,കെ ജെ പോള്‍ ,ഡോ.കെ പി സാജു ,കെ യൂ സുജാത,പി എന്‍ സജി ,കെ എം ജോസഫ് ,കെ എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു .
പരിപാടികള്‍ക്ക് പി സി രാമചന്ദ്രന്‍ പിള്ള ,കെ എന്‍ ചന്ദ്രന്‍ ,ആനീസ് അബ്രഹാം ,ദേവസ്യ ഇ കെ ,എ സി അബ്രഹാം,ഫിലോമിന കെ എം തുടങ്ങിയവര്‍ നേതൃത്യം നല്‍കി .

Leave A Reply

Your email address will not be published.

error: Content is protected !!