പൊഴുതന പാറത്തോട്ടില്‍ പന്നിഫാം മാലിന്യം വെള്ളത്തില്‍ ഒഴുക്കിയതായി പരാതി. സേട്ടുക്കുന്ന് മുതല്‍ കാലിക്കുനി വരെ തോട്ടിലെ വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ട്. വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധം. സേട്ടുക്കുന്ന് ഭാഗത്തെ സ്വകാര്യ പന്നിഫാമില്‍ നിന്ന് കഴിഞ്ഞരാത്രി പന്നിവെയിസ്റ്റും മാലിന്യവും വെള്ളത്തില്‍ ഒഴിക്കിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വനപാലകര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ കുടിക്കാന്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന വെള്ളത്തിലാണ് മാലിന്യം ഒഴുക്കിയത്. വനാതിര്‍ത്തിയിലായതിനാല്‍ തോട്ടിലെ വെള്ളം വന്യമൃഗങ്ങളും കുടിക്കുന്നതാണ്. പനമരം പുഴയില്‍ ഒഴുകിച്ചേരുന്ന തോട്ടിലാണ് പന്നിമാലിന്യം കലര്‍ത്തിയത്.