കെ.എസ്.ടി. എംപ്ലോയീസ് സംഘ് മാനന്തവാടി യൂണിറ്റ് സമ്മേളനം
കെഎസ്ടി എംപ്ലോയീസ് സംഘ് ബിഎംഎസ് മാനന്തവാടി യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് സന്തോഷ് ജി.നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.രമേശന്‍ അധ്യക്ഷനായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ബസും, റൂട്ടും, ആസ്തികളും വിറ്റ് തുലക്കാനുള്ള നടപടികളില്‍ നിന്നും കോര്‍പ്പറേഷനും സര്‍ക്കാരും പിന്‍മാറണമെന്നും, ദീര്‍ഘദുര സര്‍വ്വീസുകള്‍ കെ സ്വിഫ്റ്റിന്റെ മറവില്‍ സ്വകാര്യ മേഖലക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തിയ്യതിക്കകം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കണമെന്നും സന്തോഷ് ജി നായര്‍ ആവശ്യപ്പെട്ടു.ജില്ല സെക്രട്ടറി വിനുമോന്‍, ട്രഷറര്‍ എം.കെ. സജീവ്, സന്തോഷ് കുമാര്‍ ടി.വി. സനില്‍കുമാര്‍, ഷാജി.കെ.ജെ, വിജയാനന്ദ്, തുടങ്ങിയവര്‍ സംസാരിച്ചു. പുതിയഭാരവാഹികളായി പ്രസിഡന്റ്: വിപിന്‍. കെ.എ, സെക്രട്ടറി സന്തോഷ് കുമാര്‍ ടി.വി., ട്രഷറര്‍ പ്രിയേഷ് കുമാര്‍ എം. എന്നിവരെ തെരഞ്ഞെടുത്തു.