കൂട് ഗൈഡന്‍സ് സെന്റര്‍ ഉദ്ഘാടനം നവം.19ന്
യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനത്തിന് കീഴില്‍ കൂട് എന്ന പേരില്‍ പാതിരിച്ചാലില്‍ നിര്‍മിച്ച ഗൈഡന്‍സ് സെന്ററിന്റെ ഉദ്ഘാടനം നവംബര്‍ 19ന് ഞായറാഴ്ച്ച നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.19ന് വൈകീട്ട് 3 മണിക്ക് കൂദാശ ചടങ്ങുകള്‍ ആരംഭിക്കും.സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,മാത്യൂസ് മോര്‍ അഫ്രേം, പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ജനപ്രതിനിധികള്‍, രാഷ്ട്രിയ -സാമൂഹ്യ പ്രവര്‍ത്തകര്‍, വൈദികര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. അനുമോദന യോഗവും നടക്കും.നല്ലൂര്‍നാട് അംബ്ദക്കര്‍ ക്യാന്‍സര്‍ സെന്ററിനോട് ചേര്‍ന്നാണ് ഗൈഡന്‍സ് സെന്റര്‍.ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സക്കെത്തുന്നവര്‍ക്ക് വിശ്രമിക്കാനും, കീമോ, റേഡിയേഷന്‍ ചെയ്യുന്നവര്‍ക്ക് ഇവിടെ താമസിച്ച് ചികില്‍സ നടത്തുവാനും കഴിയും. ജാതി മത ഭേദമെന്യെ ഇവിടുത്തെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ബിനു മാടേ ട ത്ത് എന്ന വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് എട്ട് മാസം കൊണ്ട് മൂന്ന് നിലകളിലുള്ള കെട്ടിടം പൂര്‍ത്തിയാക്കിയത്. മലബാര്‍ ഭദ്രാസനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ കേന്ദ്രം.
വാര്‍ത്താ സമ്മേളനത്തില്‍ കൂദാശ സംഘാടക സമിതിചെയര്‍മാന്‍ ഫാ. ബേബി പൗലോസ് ഓലിക്കല്‍,ജനറല്‍ കണ്‍വീനര്‍ ഫാ.ബേബി ഏലിയാസ് കാരകുന്നേല്‍,പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ.ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. ബാബു നീറ്റുംങ്കര,ഗൈഡന്‍സ് സെന്റര്‍ ഡയറക്ടര്‍ ഫാ.ബിജുമോന്‍ കര്‍ളോട്ട്കുന്നേല്‍, സെക്രട്ടറി ജോണ്‍ ബേബി, ട്രഷറര്‍ ബിനു മാടേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.