കടമാന്‍ തോട് ഡാം പദ്ധതിയുടെ ഏരിയല്‍ സര്‍വേയുടെ അവസാഘട്ടമായ ലിഡാര്‍ സര്‍വേയ്ക്ക് തുടക്കമായി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധയിടങ്ങളിലായാണ് ലിഡാര്‍ സര്‍വേ ആരംഭിച്ചിരിക്കുന്നത്. കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അന്തിമസര്‍വേയാണിത്. നേരത്തെ നടത്തിയ ഭൂതല സര്‍വേ റിപ്പോര്‍ട്ടും ഏരിയല്‍ സര്‍വേ റിപ്പോര്‍ട്ടും സംയോജിപ്പിച്ചാണ് പദ്ധതിയുടെ അന്തിമരൂപം തയ്യാറാക്കുക.
കഴിഞ്ഞ ആഴ്ചകളിലായി പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കടമാന്‍തോട്, മുദ്ദള്ളിത്തോട്, കുറിച്ചിപ്പറ്റത്തോട് തുടങ്ങിയ പദ്ധതി പ്രദേശങ്ങളിലും പദ്ധതിയുടെ ഗുണഫലം ലഭിക്കുന്ന പ്രദേശങ്ങളിലുമായി ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ മാര്‍ക്ക് ചെയ്തിരുന്നു. 72 ഓളം കേന്ദ്രങ്ങളിലാണ് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകള്‍ മാര്‍ക്ക് ചെയ്ത്. ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൈഡാര്‍ സര്‍വേ നടത്തുന്നത്. ഡെല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് സര്‍വേ നടത്തുന്നത്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.