ഗോത്ര ഫെസ്റ്റ് 2019 ജനുവരി 19 ന്
ഗോത്ര വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് എടവക ഗ്രാമ പഞ്ചായത്തും കല്ലോടി സെന്റ് ജോസഫ് യു.പി.സ്‌കൂളും സംയുക്തമായി ഗോത്ര ഫെസ്റ്റ് 2019 സംഘടിപ്പിക്കുന്നു. വെട്ടോം വെളിച്ചോം എന്ന പേരില്‍ 19.01.2019 ന് കല്ലോടി സെന്റ് ജോസഫ് യു.പി.സ്‌കൂളില്‍ വെച്ചാണ് ഫെസ്റ്റ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ മാനന്തവാടിയില്‍ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മണിക്കാണ് ഫെസ്റ്റ് തുടങ്ങുക നൂറോളം കോളനികളില്‍ നിന്നുള്ളവര്‍ തുടികൊട്ട്, കമ്പള നാട്ടി, വട്ടകളി, വട്ട പാട്ട് തുടങ്ങിയ ഗോത്രകലകള്‍ അവതരിപ്പിക്കും. ഗോത്ര വിഭാഗങ്ങളുടെ അടയാഭരണങ്ങള്‍, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഫെസ്റ്റില്‍ നടക്കും ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് സ്‌കൂളുകളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികളും അന്‍പത് രക്ഷിതാക്കളും ഫെസ്റ്റില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, വൈസ് പ്രസിഡണ്ട് നജ്മുദീന്‍ മൂടമ്പത്ത്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജില്‍സണ്‍ തൂപ്പുംങ്കര, ആമിന അവറാന്‍, ഗ്രാമ പഞ്ചായത്ത് അംഗം നജീബ് മണ്ണാര്‍, കല്ലാടി സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ അധ്യാപകരായ ബെന്നി ആന്റണി, വര്‍ക്കി, സന്തോഷ് ഒഴുകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.