കൃഷിഭൂമിയുടെ പൂര്‍ണ്ണ അധികാരം കര്‍ഷകര്‍ക്ക്: ജോസ് കെ മാണി

0

കൃഷിഭൂമിയുടെ പൂര്‍ണ്ണമായ അധികാരം കര്‍ഷകര്‍ക്കാണെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ചെയര്‍മാന്‍ എം.പി ജോസ് കെ മാണി. പരിസ്ഥിതിയുമായി കൂടികുഴഞ്ഞാണ് എല്ലാം നില്‍ക്കുന്നതെങ്കിലും പൊതുവേ കര്‍ഷകര്‍ പരസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന തരത്തിലാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് എം. ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബത്തേരി ലയണ്‍സ്ഹാളില്‍ ജില്ലാകണ്‍വെന്‍ഷ്ന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പരിസ്ഥിതിയും കര്‍ഷകരും തമ്മില്‍ എത്രമാത്രം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ജോസ് കെ മാണി എം.പി സൂചിപ്പിച്ചത്. കൃഷിഭൂമിയുടെ പൂര്‍ണമായ അധികാരം കര്‍ഷകര്‍ക്കാണെന്നും, കര്‍ഷകര്‍ പൊതുവേ പരിസ്ഥിക്ക് എതിരാണന്ന തരത്തിലാണ് സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിക്കുന്നതെന്നും എന്നാല്‍ വാസ്തവം നേരെ തിരിച്ചാണെന്നും അ്ദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ വനാവരണം കേരളത്തിലുണ്ട്. വനത്തെയും പരിസ്ഥിതിയെയും കേരളത്തില്‍ സംരക്ഷിക്കുന്നത് കര്‍ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാപ്രസിഡണ്‍ന്റ് ജോസഫ് മാണിശേരി അധ്യക്ഷനായി. റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍, കെ.ജെ ദേവസ്യ, സ്റ്റീഫന്‍ ജോര്‍ജ്, ടോം ജോസ്, റെജി, ജയശ്രീ, റ്റി. എസ്. ജോര്‍ജ്, കെ.കെ ബേബി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!