നിരോധിത ഫ്ളക്സ് ഉല്‍പന്നങ്ങള്‍ പിടികൂടി
മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ പരിധിയില്‍ വിവിധ പ്രിന്റിങ് സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത ഫ്ളക്സ് ഉല്‍പന്നങ്ങള്‍ പിടികൂടി. ഇവരില്‍ നിന്നും 30,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്ത പരിശോധനയിലാണ് നിരോധിത ഫ്ളക്സ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്. എന്‍ഫോഴ് സ്മെന്റ് ടീം ഹെഡ് വി.എ നജീബ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ.അനൂപ്, ടീം അംഗം കെ.എ.തോമസ്, മലനീകരണ നിയന്ത്രണ കണ്‍ട്രോള്‍ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.മിഷേല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. വിനോദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.