ശാസ്ത്ര-സ്വതന്ത്രാ സംഘടനയായ എസന്‍സ് ഗ്ലോബല്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന നാസ്തിക സമ്മേളനം നവംബര്‍ 11ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ കല്‍പ്പറ്റ ട്രൈഡന്റ് ആര്‍ക്കേഡില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ സ്വതന്ത്രചിന്തകര്‍, ഡോക്റ്റര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ സംബന്ധിക്കും. ‘ഹമാനസം’ എന്ന വിഷയത്തിലെ പൊതു ആശയ സംവാദത്തില്‍ സി. രവിചന്ദ്രന്‍ പങ്കെടുക്കും. ജൈവകൃഷി മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പ്രൊഫ: കാനാ സുരേശന്‍, ഡോ: കെ എം ശ്രീകുമാര്‍, ചന്ദ്രശേഖര്‍ രമേശ് എന്നിവരും ‘മതാതീതം’ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ ആരിഫ് ഹുസൈന്‍, ടോമി സെബാസ്റ്റ്യന്‍, അബ്ദുല്‍ കാദര്‍ പുതിയങ്ങാടി, ജാഫര്‍ ചളിക്കോട്, പ്രസാദ് എന്നിവരും സംസാരിക്കും.
മനുജ മൈത്രി (അസുഖപ്രസവം), ഡോ. ഹരീഷ് കൃഷ്ണന്‍ (ക്ലാസ് റൂം 100/100), സുരാജ് സി എസ് പൗരനല്ലാത്ത പൗരന്‍), ശ്രീഹിത എസ്.ഡി (നിറമുള്ള ശബ്ദങ്ങള്‍), റിജു.എം (ഗാട്ടും കാണാച്ചരടും), ഡോ. ഇജ്ജാസുദീന്‍ നേര്‍പ്പിക്കലിന്റെ ശാസ്ത്രം എന്നിവരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കെ.പി.സുരേഷ്ബാബു മാനന്തവാടി,എന്‍. . യാസിന്‍ ഒമര്‍ മേപ്പാടി,എ കൃഷ്ണന്‍കുട്ടി കല്‍പറ്റ ,പി.ജ്യോതിഷ് മുത്തങ്ങ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.