ചരിത്രത്തിലാദ്യമായി സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെത്തുന്നു. നവംബര്‍ 11, 12, 13 തിയ്യതികളിലായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സംസ്ഥാന സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യല്‍സും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
വയനാട്ടിലെ കായിക പ്രേമികള്‍ക്ക് ആവേശമായ ചാമ്പ്യന്‍ഷിപ്പ്‌സംഘാടക സമിതി ചെയര്‍മാന്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ
ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേഷിന്റെ നേതൃത്വത്തില്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വ്യാപാരി വ്യവസായി യൂത്ത് വിംഗ്
ബത്തേരി യൂണിറ്റിന്റെ സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ്‌സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ
നടത്തിപ്പിനായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ.രമേശ് ചെയര്‍മാനായും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ്
പ്രസിഡണ്ട് സലിം കടവന്‍ കണ്‍വീനറായും സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. നവംബര്‍ 11 ന് രാവിലെ 9.30 ന്
പതാക ഉയര്‍ത്തുന്നതോടെ ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിക്കും.
വൈകിട്ട് 3.30 ന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ബഹു.സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും
ടി.കെ.രമേശ് അധ്യക്ഷത വഹിക്കും. ജില്ലാ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ വെച്ച് സൈക്കിള്‍ പോളോ ദേശീയ കായികതാരങ്ങളെ ബത്തേരി സെന്റ് മേരീസ്‌കോളേജ് റസിഡന്റ് മാനേജര്‍ ജോണ്‍ മത്തായി നൂറനാല്‍ ആദരിക്കും.
നവംബര്‍ 14ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും പ്രസിദ്ധ ഫുട്‌ബോള്‍ താരവുമായ .യു.ഷറഫലി മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പിലെ സംഘാടകരും ഓവറോള്‍ വിജയികള്‍ക്ക് വയനാട് ജില്ലയില്‍ സൈക്കിള്‍ പ്രമുഖ പോളോ ഗെയിംസിന് പ്രചാരം നല്‍കിയവരില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിയുമായ അന്തരിച്ച എന്‍.സി.ബക്കര്‍ മാസ്റ്റര്‍ സ്മാരക ഓവറോള്‍ ട്രോഫി നല്‍കും. ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായികതാരങ്ങള്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുകളും സംസ്ഥാന കെ.റഫീഖ് വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ടുമായ സലിം കടവന്‍, വ്യാ പാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സംഷാദ്.പി, സൈക്കിള്‍ പോളോ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സുധീഷ്.സി.പി, സൈക്കിള്‍ പോളോ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സാജിദ് എന്‍.സിഎന്നിവര്‍ പങ്കെടുത്തു.