നാളെ മുതല്‍ 11 വരെ നടക്കുന്ന ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ഥം വിളംബര റാലി സംഘടിപ്പിച്ചു.ജനപ്രതിനിധികളുടേയും സി.കെ.ആര്‍.എം. ടി.ടി.ഐ, ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, സി.കെ.ആര്‍.എം. ബി.എഡ്. കോളേജ്, ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളാണ് റാലിയില്‍ പങ്കെടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ജോളിയാമ്മ മാത്യു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സിന്ധു സാബു, രാജു തോണിക്കടവ്, എസ്.ഐ. സി.ആര്‍. മനോജ്, സ്‌കൂള്‍ മാനേജര്‍ കെ.ആര്‍. ജയറാം, പ്രിന്‍സിപ്പല്‍ കെ.ആര്‍. ജയരാജ്, ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എഫ്. മേരി, ജയശ്രീ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷിബു, ടി.ടി.ഐ. പ്രിന്‍സിപ്പല്‍ ഷൈന്‍ പി.ദേവസ്യ, പി.ആര്‍. സുരേഷ്, സി.പി. കുര്യാക്കോസ്, വാസു ഷെഡ് എന്നിവര്‍ സംസാരിച്ചു.