ബത്തേരി സബ്ജില്ലാ കലോത്സവത്തിന് നാളെ തുടക്കം.നാളെ മുതല്‍ 11 വരെ പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം. ബത്തേരിയിലെ നൂറ്റിനാല്‍പ്പത്തിലധികം സ്‌കൂളുകളില്‍ നിന്ന് അറുനൂറോളം ഇനങ്ങളിലായി ആറായിരത്തിലധികം കലാകാരന്മാരാണ് കലാമേളയില്‍ പങ്കെടുക്കുന്നത്. ഒമ്പതാം തീയതി വൈകുന്നേരം നാലുമണിക്ക് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും.
പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനം പതിനൊന്നാം തീയതി വൈകിട്ട് ആറുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് സമ്മാനദാനം നടത്തും.
ജനകീയ പങ്കാളിത്തത്തോടെ കലാമേള ഗംഭീര വിജയമാക്കി മാറ്റുന്നതിന് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ തമ്പി, ബിന്ദു പ്രകാശ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോളി നരിതൂക്കില്‍, പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ എംവി രാജന്‍, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളിയാമ്മ മാത്യു, പ്രദേശത്തെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ അറുപതോളം വരുന്ന ജനപ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ജയശ്രീയിലെ കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടും നാട്ടുകാരോടുമൊപ്പം സജീവമായി രംഗത്തുണ്ട്. ജയശ്രീ ക്യാമ്പസിലെ സഹോദരസ്ഥാപനങ്ങളായ സി കെ രാഘവന്‍ മെമ്മോറിയല്‍ ബി എഡ് കോളേജ് ,ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ,സി കെ ആര്‍ എം ഐ ടി ഇ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒപ്പമുണ്ട്.
കലോത്സവത്തോടനുബന്ധിച്ച് ജയശ്രീ സ്‌കൂളിലെ ബാംബൂ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ള സംസ്‌കാരിക വേദിയില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന സാഹിത്യ സദസ്സ് , ചിത്രകാരന്മാരുടെ സംഗമവും സമൂഹ ചിത്രരചനയും , കവിയരങ്ങ്, ഗോത്ര താളം എന്ന പേരില്‍ തുടി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുത്സവം, ഭിന്നശേഷി കുട്ടികളുമൊത്തുള്ള പ്രത്യേക പരിപാടികള്‍, ജനപ്രതിനിധികളുമായുള്ള സംവാദം എന്നിവയും നടക്കും. മേളയില്‍ പങ്കെടുക്കുന്ന ഇരുപതിനായിരത്തോളം ആളുകള്‍ക്ക് സദ്യ ഒരുക്കുന്നതിനുള്ള വിഭവസമാഹരണവും ധനശേഖരണവും പിടിഎയും ജനപ്രതിനികളും ചേര്‍ന്ന് നടത്തിയിരുന്നു. പാചക ശാലയില്‍ സഹായിക്കുന്നതിനായി വാര്‍ഡ് മെമ്പര്‍ സിന്ധു സാബുവിന്റെ നേതൃത്വത്തില്‍, മൂന്ന് ദിവസങ്ങളിലായി മുന്നൂറോളം കുടുംബശ്രീ അംഗങ്ങളും സജീവമായി രംഗത്തുണ്ട്. മേള കാണാനെത്തുന്നവര്‍ക്ക് പ്രത്യേക ഫുഡ് പാര്‍ക്കും കുട്ടികള്‍ക്കുള്ള വിനോദോപാധികളും കളിപ്പാട്ടങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ദീപാലങ്കാരങ്ങളും കൊടിതോരണങ്ങളും ജയശ്രീയുടെ ഹരിത ക്യാമ്പസിനെ കൂടുതല്‍ മനോഹരമാക്കും. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ വിവിധ പ്രസിദ്ധീകരണശാലകളുടെ പുസ്തക സ്റ്റാളുകളും ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കും. അമ്പതിനായിരത്തിലധികം ആളുകള്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേള കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം, ജനറല്‍ കണ്‍വീനര്‍ കെ ആര്‍ ജയരാജ് കണ്‍വീനര്‍ പി ആര്‍ സുരേഷ് എന്നിവര്‍ അറിയിച്ചു.