കടമാന്‍തോട് ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകളുടെ നിര്‍ണയം പൂര്‍ത്തിയായി

0

കടമാന്‍തോട് പദ്ധതിയുടെ വിശദ വിവരശേഖരണത്തിന്റെ ഭാഗമായുള്ള ലിഡാര്‍ സര്‍വേയ്ക്കുള്ള ഗ്രൗണ്ട് കണ്‍ട്രോള്‍ പോയിന്റുകളുടെ നിര്‍ണയം പൂര്‍ത്തിയായി. ഇന്നലെ 18 കേന്ദ്രങ്ങളിലാണ് സ്ഥാനനിര്‍ണയം നടത്തിയത്. സേവ് പുല്‍പ്പള്ളി പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് കാവലിലായിരുന്നു റിസര്‍വോയര്‍ വരുന്ന ഭാഗത്തെ സ്ഥാനനിര്‍ണയം.

ചുവപ്പും വെള്ളയും നിറത്തില്‍ അടയാളപ്പെടുത്തിയ സ്ഥാനങ്ങള്‍ റിസര്‍വോയറിന്റെ അതിര്‍ത്തികളാണ് .പ്രദേശത്ത് 18 ഇടങ്ങളില്‍ അടയാളപ്പെടുത്തിയ ഈ സ്ഥാനങ്ങള്‍ക്കുള്ളിലാവും റിസര്‍വോയര്‍ വരിക. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജലമെത്തിക്കേണ്ട സ്ഥാനങ്ങള്‍ കറുപ്പും വെളുപ്പും നിറത്തിലാണ് അടയാളപ്പെടുത്തിയത് .ആനപ്പ് മില്‍മ ശീതികരണശാലയുടെ മുകള്‍ ഭാഗത്താണ് അണക്കെട്ടിന്റെ സ്ഥാനം. താഴെയങ്ങാടി ബവ്‌റിജസ് ഔട്ട് ലെറ്റ് മുതല്‍ മത്സ്യ മാംസ മാര്‍ക്കറ്റ് അടക്കമുള്ള ഭാഗങ്ങള്‍ റീസര്‍വോയര്‍ പരിധിയില്‍ വരുമെന്നാണ് സ്ഥാനനിര്‍ണയം സൂചിപ്പിക്കുന്നത്.മീനം കൊല്ലി കോളനിയും ഇതില്‍പെടും. ലിഡാര്‍ പറത്തി മൊത്തം വിവരശേഖരണവും നടത്തിയ ശേഷമാണ് അണക്കെട് സംബന്ധമായ ചിത്രം തെളിയുക. ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ കെട്ടിടങ്ങള്‍ എന്നിവയെല്ലാം അതിലറിയാനാവും. വിശദാംശങ്ങള്‍ ലഭ്യമായ ശേഷം ജില്ലാ ഭരണ കുടത്തിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!