പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് യഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട്  പ്രതിഷേധ സമരയാത്ര 

0

പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് ഉടന്‍ യഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ സമരയാത്ര നടത്തി. നിര്‍ദ്ദിഷ്ട പാതയിലൂടെ നടത്തിയ യാത്രയുടെ സമാപന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.പടിഞ്ഞാറത്തറ, തെങ്ങും മുണ്ട,പന്തിപ്പൊയില്‍, കാപ്പിക്കളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് യാത്ര കുറ്റിയാംവയല്‍ വനാതിര്‍ത്തിയില്‍ സമാപിച്ചു. തുടര്‍ന്ന് പടിഞ്ഞാറത്തറ ടൗണില്‍ പൊതുസമ്മേളനവും നടന്നു

അടിക്കടി രൂക്ഷമായി കൊണ്ടിരിക്കുന്ന ചുരം ഗതാഗതാ പ്രശ്‌നത്തിന് വലിയ പരിഹാരമായി മാറുന്നതും വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്നതുമായ പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരമില്ലാ റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു.വി.കെ, കര്‍മ്മ സമിതി ചെയര്‍മാന്‍ ശകുന്തള ടീച്ചര്‍, കണ്‍വീനര്‍ കമല്‍ ജോസ് , ഫൈസല്‍ പി എച്ച്, യൂ സി ഹുസൈന്‍, റിയാസ്. ഇ.കെ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!