സുല്‍ത്താന്‍ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് കര്‍ഷക ദ്രോഹനയങ്ങളാണ് പിന്തുടരുന്നതെന്ന് ആരോപിച്ച് ബത്തേരി – മീനങ്ങാടി ബ്ലോക്ക് കോണ്‍്ഗ്രസ് കമ്മറ്റികള്‍ സംയുക്തമായ ബാങ്കിനുമുന്നില്‍ സംഘടിപ്പിച്ച ലേലം തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍. സംസ്ഥാന സര്‍ക്കാറിനുകീഴിലാണ് ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്. അതിനാല്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയും മനുഷ്യത്വവും ഉണ്ടെങ്കില്‍ കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ കര്‍ഷകര്‍ കടങ്ങള്‍ എഴുതി തള്ളി അവരെ സംരക്ഷിച്ചുകൂട എന്നദ്ദേഹം ചോദിച്ചു. പ്രതിഷേധ പരിപാടിയില്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഉമ്മര്‍കുണ്ടാട്ടില്‍ അദ്യക്ഷനായിരുന്നു. വര്‍ഗീസ് മുരിയന്‍കാവില്‍, പി.ഡി സജി, സുധാകരന്‍, നിസി അഹമ്മദ്, എടക്കല്‍മോഹനന്‍, അഡ്വ. സതീഷ് പൂതിക്കാട് എന്നിവര്‍ സംസാരിച്ചു. അസംപ്ഷന്‍ ജംഗഷനില്‍ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ബാ്ങ്കിനുമുന്നില്‍ പൊലിസ് തടഞ്ഞു. അതേസമയം മുള്ളന്‍കൊല്ലി, നടവയല്‍ സ്വദേശികളുടെ സ്ഥലം ബാങ്ക് ലേലം ചെയ്തുപിടിച്ചു. ജപ്തി ചെയ്ത ഭൂമി ബാങ്ക് ലേലം ചെയ്തതോടെ മറ്റ് കര്‍ഷകരും ആശങ്കയിലായിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.