തേറ്റമല കാഞ്ഞിരങ്ങാട് എന്നിവിടങ്ങളിലെ മോഷണ പരമ്പര: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.

0

തേറ്റമല,കാഞ്ഞിരങ്ങാട് എന്നിവിടങ്ങളിലെ മോഷണ പരമ്പര.അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.മാനന്തവാടി ഡിവൈഎസ്പി മോഷണം നടന്ന കടകള്‍ സന്ദര്‍ശിച്ചു.കഴിഞ്ഞദിവസമാണ് തേറ്റമല പള്ളി പീടികയിലെ അഞ്ചോളം കടകളിലും കുരിശടിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ക്കുകയും കാഞ്ഞിരങ്ങാടുള്ള മലഞ്ചരക്ക് കടയിലും മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രീയമായ രീതിയിലുമാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

പള്ളിപ്പീടികയിലെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ക്കുകയും നേര്‍ച്ച പണം മോഷ്ടിക്കുകയും കടകളില്‍ നിന്ന് പണവും, സിഗരറ്റുകളും അവഹരിക്കുകയും കാഞ്ഞിരങ്ങാട് മലഞ്ചരക്ക് കടയില്‍ നിന്നും ആറു കിന്റലോളം കുരുമുളകും മോഷ്ടിക്കുകയും ചെയ്തത്. ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയ ആളുകളാണ് മോഷണം അറിഞ്ഞത്.വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും ഇന്നലെ പരിശോധന നടത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തൊണ്ടര്‍നാട് പോലീസ് ഹൗസ് ഓഫീസര്‍ ഷിജുവിനെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!