ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

0

നിര്‍ദ്ധന രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മേപ്പാടി നെടുമ്പാല സെന്റ് മേരീസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 2500ഓളം ബിരിയാണികളാണ് വിതരണം ചെയ്തത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ബിരിയാണി ചലഞ്ചില്‍ പങ്കാളികളായി. ഇടവക വികാരി ഫാദര്‍ ഡെന്നീസ് പൂവത്തിങ്കല്‍, സുനില്‍ സേവ്യര്‍, ജിജോ കുര്യന്‍, ലിബിന്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!