ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഈ മാസം 31ന് നടത്തുന്ന ജപ്തി – ലേല നടപടികള്‍ കര്‍ഷകരുടെ പങ്കാളിത്വത്തോടെ തടയുമെന്ന്് ബത്തേരി – മീനങ്ങാടി ബ്ലാക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍ സംയുക്തമായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലേല നടപടികള്‍ തടയല്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, കെ.എല്‍ പൗലോസ്, കെ.കെ വിശ്വനാഥന്‍ മാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.ബത്തേരി നിയോജക മണ്ഡലത്തില്‍ മാത്രം 1800 -ാളം കര്‍ഷകര്‍ക്ക് വിവിധ ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്.
പക്ഷേ ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് മാത്രമാണ് ലേല നടപടികളുമായി മുന്നോട്ട് പോകുന്നത്. വിളനാശവും വിലതകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും കാരണം നട്ടംതിരിയുന്ന കാര്‍ഷിക മേഖലയ്ക്ക് സഹായകരമാകുന്ന വിധം നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നടപടികളിലൂടെ ജപ്തി നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് തളളിവിടാതെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.