ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിഷീ ക്യാമ്പയിന് തുടക്കം. പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്പി ബാലന്‍ അധ്യക്ഷനായിരുന്നു.സ്ത്രീകള്‍ക്ക് മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍കരണ ക്ലാസുകള്‍ തുടങ്ങിയവയാണ് ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്നത്.
ആര്‍ത്തവാരോഗ്യം, മാനസികാരോഗ്യം, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ക്യാമ്പയിന്‍ പ്രധാനമായും ലക്ഷ്യമിടുന്നു. എ പി എച്ച് സി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി സി അനിത പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത കെ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ , സിഡിഎസ് അംഗങ്ങള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.