നടവയല്‍ നായിക്ക കോളനിയിലെ മധുവിനെയാണ് കല്‍പ്പറ്റ പോക്‌സോ കോടതി ജഡ്ജി കെ.ജി.സുനില്‍കുമാര്‍ അഞ്ച് വര്‍ഷതടവിന് ശിക്ഷിച്ചത്. പനമരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.പനമരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ കയറി കുട്ടികളെ പീഡിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മറ്റൊരു കേസില്‍ വിധി പറയുന്നത് ഈ മാസം 30-ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. ബബിത ഹാജരായി. പനമരം എസ്.ഐ. ആയിരുന്ന ബിമല്‍ ചന്ദ്രനാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എ. എലിസബത്താണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.