ഏകദിന പ്രവര്‍ത്തക ക്യാമ്പും,കൗണ്‍സില്‍ മീറ്റും

0

പാലസ്തീനില്‍ ആശുപത്രികളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭയാര്‍ത്ഥി ക്യാമ്പുകളടക്കം തകര്‍ത്ത് പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കൊന്നു തള്ളുന്ന ഇസ്രയേലിന്റെ കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി.വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പ്രവര്‍ത്തക ക്യാമ്പും,കൗണ്‍സില്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിറ്റി ഓഡിറ്റോറിയത്തില്‍ ക്യാമ്പില്‍ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു.സെക്രട്ടറി മൊയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.അബൂട്ടി മാസ്റ്റര്‍ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി.ചന്ദ്രിക ഗവണിങ് കണ്‍വീനറായി നിയമിതനായ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.മുഹമ്മദിനു മോമെന്റോ നല്‍കി ആദരിച്ചു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ,വൈസ് പ്രസിഡന്റ് എന്‍.നിസാര്‍ അഹമ്മദ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി,ജനറല്‍ സെക്രെട്ടറി കെ.സി.അസീസ്,വൈസ് പ്രഡിഡന്റ് കൊച്ചി ഹമീദ്,കെ.സി.മായന്‍ ഹാജി,കെ.അമ്മദ് മാസ്റ്റര്‍,,എ.കെ.നാസ്സര്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്ത് ഭാരവാഹികളായകെ.കെ.സി.റഫീഖ്,കൊടുവേരി അമ്മദ്,അലുവമമ്മൂട്ടി, പി.കെ.ഉസ്മാന്‍,മാഡംബള്ളി ശറഫു, ,സി.അന്ദ്രുഹാജി,കെ.കെ.സി.മൈമൂന,മുതിര മായന്‍,ഈ.വി.സിദീഖ്,സി.പി.ജബ്ബാര്‍,പാറക്ക മൊയി,ടി.അസീസ്,ആതിക്ക ബായി,ആസ്യ മൊയ്ദു,യുസഫ് എടവേട്ടന്‍,മിദ്ലാജ് മായന്‍,ഖമരുല്‍ ലൈല തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!