പുഷ്പാംഗദന്റെ ഒന്നാം  സ്വയംവരത്തിന് തുടക്കമായി

0

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം സിനിമാ ചിത്രീകരണം പനമരം നീര്‍വാരം ലൊക്കേഷനില്‍ ആരംഭിച്ചു.തോരായിക്കര ഗ്രാമത്തില്‍ ജനിച്ച പുഷ്പാംഗദന് 40 വയസ്സ് കഴിഞ്ഞിട്ടും സ്വന്തമായി ഒരു കുടുംബം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന പ്രമേയെത്ത ആസ്പദമാക്കിയാണ് കഥ.സുരേന്ദ്രനാണ് സംവിധാനം.പ്രശസ്ത ഹാസ്യതാരം ഉണ്ണിരാജ ചെറുവത്തൂരാണ് നായകന്‍.ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ പനമരം സ്വദേശി ജോസ് കുട്ടാക്കരയാണ് നിര്‍മ്മാണം.പൂജാകര്‍മ്മം പനമരം വിജയാ അക്കാദമി കോളെജില്‍ പഞ്ചായത്ത് പ്രസിഡന്റ് ആസ്യാ ടീച്ചര്‍ നിര്‍വഹിച്ചു.

 

ഗീരിഷ് ആബ്ര, രാജീവ് ചേമഞ്ചേരി എന്നിവരാണ് ഗാനങ്ങള്‍. സംഗീതം ശ്രീജിത്ത് റാം. പൂജാകര്‍മ്മം പനമരം വിജയാ അക്കാദമി കോളെജില്‍ പഞ്ചായത്ത് പ്രസിഡന്റ് ആസ്യാ ടീച്ചര്‍ നിര്‍വഹിച്ചു. മെമ്പര്‍മാരായ വാസു അമ്മാനി, അനിറ്റ,കോളെജ് പ്രിന്‍സിപ്പാള്‍ മധു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!