ആശുപത്രികളിലെ സേവനങ്ങള്‍  പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം

0

ആശുപത്രികളിലെ സേവനങ്ങള്‍ പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ പങ്കാളിത്വത്തോടെ ആരോഗ്യം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രി മന്ത്രി സന്ദര്‍ശിച്ചു.ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒ.പി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒ.പി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഹരിക്കുന്നതിനും, സൂപ്പര്‍ സ്പെഷാലിറ്റി തസിതിക സൃഷ്ടിക്കുന്നതിനും സ്ട്രോക്ക് സ്പെഷ്യലൈസേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഉണ്ടാകേണ്ട പരമാവധി സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിന് ഡി എം ഒയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി.കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം എത്രയും വേഗം ആരംഭിക്കണമെന്നും, ബ്ലഡ് ബാങ്ക് യൂണിറ്റ പ്രവര്‍ത്തനമാരംഭിക്കണമെന്നും മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. പീഡിയാഗ്രിക് ഐ.സി.യു, ജനറല്‍ ഐ.സി.യു, ക്വാഷ്യാലിറ്റി വാര്‍ഡുകള്‍ മന്ത്രി സന്ദര്‍ശിച്ചു. അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ, ഡി.എം.ഒ ഡോ. പി ദിനീഷ്, ഡി.പി.എം ഡോ സമീഹ സെയ്തലവി ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!