ബത്തേരി സ്വതന്ത്രമൈതാനിയില്‍ സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശും വെബ്സൈറ്റിന്റെ ഉദ്ഘാടനം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷും ഓഫീസ് ഉദ്ഘാടനം ഐഎന്‍ടിയുസി മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍കുണ്ടാട്ടിലും നിര്‍വ്വഹിച്ചു.
ബത്തേരി നഗരസഭയുടെയും നൂല്‍പ്പുഴ പഞ്ചായത്തിന്റെയും സഹകരണത്തോടെ സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് കോള്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ബത്തേരിയിലും നൂല്‍പ്പുഴയിലും എത്തുന്ന സഞ്ചാരികളുടെ സുഗമമായ സഞ്ചാരസൗകര്യാര്‍ത്ഥമാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.