സി.പി.എം പ്രസ്താവന പച്ചക്കള്ളമെന്ന് ബി.ജെ.പി
അജ്മലിലിനെ മര്‍ദ്ദിച്ച ക്രിമിനലുകള്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന സി.പി.എം എടവക ലോക്കല്‍ കമ്മിറ്റിയുടെ പ്രസ്താവന പച്ചക്കള്ളവും വാസ്തവവിരുദ്ധവുമാണെന്ന് ബി.ജെ.പി എടവക പഞ്ചായത്ത് കമ്മിറ്റി. മര്‍ദ്ദിച്ച ക്രിമിനലുകളെല്ലാം സി.പി.എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തരും അനുഭാവികളുമാണ്. ചെറുകര ബ്രാഞ്ച് സെക്രട്ടറിയുടെ ബന്ധുവാണ് പ്രതികളില്‍ ഒരാള്‍.പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരായതിനാലാണ് സി.പി.എം ശക്തികേന്ദ്രമായ അഗ്രഹാരം മര്‍ദ്ദനത്തിന് തെരഞ്ഞെടുത്തത്. പ്രതികളെ ബി.ജെ.പിക്കാരായി മുദ്രകുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സി.പിഎം ശ്രമിക്കുന്നത്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.കെ.വി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. അഖില്‍ പ്രേം സി, പുനത്തില്‍ രാജന്‍, ജിതിന്‍ ഭാനു ,ജി.കെ മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.