ശബരി കര്‍മ്മസമിതി മകരജോതി തെളിയിച്ചു
ഹിന്ദു വിശ്വാസത്തെ തകര്‍ക്കാനാണ് പിണറായി ശ്രമിക്കുന്നതെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന തുരത്തായ കേരളത്തിലെ സി.പി.എം തീ ചൂളയില്‍ ഭസ്മീക്കരിക്കപ്പെടുമെന്ന് ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സെക്രട്ടറി രാജേഷ് നാദാപുരം. ശബരി കര്‍മ്മസമിതി സംഘടിപ്പിച്ച മകരജ്യോതി തെളിയിച്ച ശേഷം മാനന്തവാടിയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍പ്പോവിളികള്‍ ആഘോഷ സമയങ്ങളിലാണ് വിളികേണ്ടത് അല്ലാതെ സ്ത്രീയുടെ മാനത്തെ വെല്ലുവിളിച്ചു കൊണ്ടാവരുതെന്നും രാജേഷ് പറഞ്ഞു. ഗാന്ധി പാര്‍ക്കില്‍ നടന്ന മകരജ്യോതി തെളിയിക്കല്‍ മാനന്തവാടി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അക്ഷയാമൃതചൈതന്യ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ ഇ.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു.ഡോ. പി.നാരായണന്‍ നായര്‍, അയ്യപ്പ കര്‍മ്മസമിതി ജില്ലാ പ്രസിഡന്റ് സുരേഷ്, സന്തോഷ് ജി നായര്‍, പി.കെ.ദേവദാസ്, തുടങ്ങിയവര്‍ സംസാരിച്ചു.