കര്‍ഷകരുടെ ഭൂമിയും കിടപ്പാടവും ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം അനുവദിക്കില്ല

0

വായ്പാ കുടിശ്ശിഖയുടെ പേരില്‍ കര്‍ഷകരുടെ ഭൂമിയും കിടപ്പാടവും ജപ്തി ചെയ്യാനുള്ള ബാങ്കുകളുടെ നീക്കം അനുവദിക്കില്ലെന്ന് കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ് . പുല്‍പ്പള്ളിയില്‍ പുതുതായി ചുമതലയേറ്റെടുത്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണിക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക പ്രതിസന്ധിയും വിലയിടിവും മൂലം കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷകരെടുത്ത വായ്പകള്‍ക്ക് മൊറൊട്ടോറിയം നല്‍കുന്നതിന് പകരം കര്‍ഷകരുടെ കിടപ്പാടം ജപ്തി ചെയ്യാനാണ് ബാങ്കുകള്‍ ശ്രമിക്കുന്നത്. കോടതി ഉത്തരവ് സമ്പാദിച്ച് സര്‍ഫാസി ആക്ടിലൂടെ ഭൂമി ജപ്തിചെയ്യാനുള്ള നീക്കത്തില്‍നിന്ന് ബാങ്കുകള്‍ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു.ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. സെക്രട്ടറിമാരായ പി.എന്‍. സുധാകരന്‍, ടി.എസ്. ദിലീപ് കുമാര്‍, മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍ങ്കാവില്‍, പി.ഡി. ജോണി, തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!