നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സമര്‍പ്പണ്‍ 2023

0

നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ടി.സിദ്ദിഖ് എംഎല്‍എ അനുവദിച്ച കമ്പ്യൂട്ടര്‍ വിതരണത്തിന്റെയും ലഹരിവിരുദ്ധ കാമ്പയിന്റെയും എന്‍എസ്എസ് സമര്‍പ്പണ്‍ പദ്ധതിയുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു .സമര്‍പ്പണ്‍ പദ്ധതി ഉദ്ഘാടനം സിദ്ദിഖ് എം.എല്‍.എയും ലഹരി വിരുദ്ധ കാമ്പയിന്‍ എക്‌സൈസ് അസി.കമ്മീഷണര്‍ ജിമ്മി ജോസഫും നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഗര്‍വ്വാസിസ് മറ്റം അധ്യക്ഷനായിരുന്നു.

പ്രിന്‍സിപ്പാള്‍ തോമസ് മാത്യു, എന്‍ എസ് എസ് പൂതാടി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സുദര്‍ശന്‍ കെ. ഡി, ബ്ലോക്ക് മെമ്പര്‍ അന്നക്കുട്ടി ജോസ്, പഞ്ചായത്ത് മെമ്പര്‍ സന്ധ്യ ലിഷു, പി.റ്റി.എ പ്രസിഡന്റ് വിന്‍സന്റ് തോമസ്, ഹയര്‍ സെക്കന്ററി സീനിയര്‍ അസിസ്റ്റന്റ് ബിനോ റ്റി അലക്‌സ് ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷൈനി ജോര്‍ജ്, വരദൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!