ഇന്ന് ലോക ഭക്ഷ്യ ദിനം
ഇന്ന് ലോക ഭക്ഷ്യ ദിനം. രുചികരമായതും കലര്‍പ്പില്ലാത്തതുമായ നാടന്‍ ഭക്ഷണം പരിചയപ്പെടുത്തുന്നതിന് വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഭക്ഷ്യമേളയും പ്രദര്‍ശനവും സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ അപ്തവാക്യം വെള്ളം ജീവനാണ്, വെള്ളം ഭക്ഷണമാണ് എന്നതാണ്.1945 ഒക്ടോബര്‍ 16-നാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാര്‍ഷിക സംഘടന രൂപീകരിച്ചത്. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചു.