കടമാന്‍തോട് പദ്ധതിക്കെതിരെ ഡാം വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ബാദുഷ.പുല്‍പ്പള്ളിയില്‍ ഡാം വിരുദ്ധ സമിതിയുടെ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയുകയായിരുന്നു ബാദുഷ. ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് ബദല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്നും, കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികള്‍ പോലെ കോടികള്‍ മുക്കാന്‍ ഇനിയൊരു പദ്ധതി വേണ്ടെന്നും കടമാന്‍തോട് പദ്ധതിക്ക് വേണ്ടി നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കോണ്‍ട്രാക്ടര്‍മാരും വലിയ കോടീശ്വരന്‍മാരായി മാറിയെന്നും അവിടെ നിന്ന് കുടിയിറക്കിയ കര്‍ഷകര്‍ ദരിദ്രന്‍മാരായി മാറിയെന്നും അദേഹം പറഞ്ഞു.
ബേബി തയ്യില്‍ അദ്ധ്യക്ഷനായിരുന്നു. സിജേഷ് ഇല്ലിക്കല്‍ ,ബാബു മൈലമ്പാടി ,’എന്‍.യു.എമ്മാനുവല്‍, അബ്രാഹം, ആതിര, എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ നൂറ് കണക്കിന് കര്‍ഷകരാണ് ഉപവാസ സമരത്തിന് പങ്കെടുക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post