കാപ്പ ചുമത്തിയ പ്രതിയെ വെട്ടിപരിക്കേല്‍പ്പിച്ചു
മീനങ്ങാടി സ്റ്റേഷനിലെ സാമൂഹ്യ വിരുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടതും, മുമ്പ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നതുമായ നിരവധി കേസുകളിലെ പ്രതിക്ക് വെട്ടേറ്റു. മേലെ കരണി പാടിക്കല്‍ അസ്‌കറിനെയാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മുഖം മൂടി ധാരികളായ നാലംഗ സംഘം വീട്ടില്‍ കയറി വെട്ടിയതായി പരാതിയുള്ളത്. വീട്ടിനുള്ളില്‍ അസ്‌കറിന്റെ പിതാവും ഉണ്ടായിരുന്നതായും ഇദ്ദേഹത്തെ കെട്ടിയിട്ട ശേഷമാണ് അസ്‌കറിനെ ആ ക്രമിച്ചതെന്നുമാണ് പരാതി.
കഴുത്തിനും കൈക്കും മറ്റും വെട്ടേറ്റ അസ്‌കര്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്വര്‍ണ കടത്തുള്‍പ്പെടെ നിരവധി കേസു കളില്‍ പ്രതിയായ അസ്‌കറിനെ കാപ്പ ചുമത്തി ആറ് മാസം നാട് കടത്തിയിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷമാ ണ് ഈ സംഭവം.ഗുണ്ടകള്‍ തമ്മിലുള്ള ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് സൂചന. മീനങ്ങാടി പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ച് വരികയാണ്.