തലപ്പുഴയിലെത്തുന്നത് ഒരേ മാവോവാദി സംഘം: സ്ഥിരീകരിച്ച് പൊലീസ്
മാവോയിസ്റ്റുകള്‍ക്കായി വനമേഖല കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.വയനാട് തലപ്പുഴ മേഖലയില്‍ എത്തിയ മാവോയിസ്റ്റുകളെ പോലീസ് തിരിച്ചറിഞ്ഞു. സി.പി മൊയ്തീന്‍, മനോജ്, സന്തോഷ്, വിമല്‍ കുമാര്‍, സോമന്‍ എന്നിവരാണ് സംഘത്തിലുള്ളത്.കമ്പമല കെ എഫ് ഡി സി ഓഫീസ് ആക്രമിച്ചത് ഇതേ സംഘം തന്നെയെന്ന് പോലീസ് കണ്ടെത്തി. കമ്പമല പാടിയിലെ സിസിടിവി തകര്‍ത്തതും കഴിഞ്ഞദിവസം റിസോര്‍ട്ടില്‍ എത്തിയതും ഇതേ അഞ്ചുപേര്‍ എന്ന് പോലീസ്.മാവോയിസ്റ്റുകള്‍ തലപ്പുഴ മേഖലയില്‍ രണ്ടാഴ്ചയ്ക്കിടയില്‍ എത്തിയത് നാല് തവണയാണ്.