റേഡിയോമാറ്റൊലിയെ ആദരിച്ചു
കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ റേഡിയോമാറ്റൊലിയെ ആദരിച്ചു. ലോകമാനസികാരോഗ്യ ദിനത്തില്‍ റേഡിയോമാറ്റൊലിയില്‍ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരളാവിഷന്‍ സിഎച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അവാര്‍ഡ് നേടിയ വയനാട് വിഷന്‍ ന്യൂസ് എഡിറ്റര്‍ വികെ രഘുനാഥ് ,ക്യാമറാമാന്‍ അനീഷ് നിള,പ്രോഗ്രാം പ്രൊഡ്യൂസര്‍ ശ്രുതി കെ.ഷാജി, വിഷ്വല്‍ എഡിറ്റര്‍ സഞ്ജയ് ശങ്കരനാരായണന്‍ എന്നിവരെ ആദരിച്ചു.
ജില്ലാ പ്രസിഡണ്ട് അരുണ്‍ അധ്യക്ഷനായിരുന്നു. എക്സൈസ് കമ്മീഷണര്‍ കെഎസ് ഷാജി അവാര്‍ഡ് വിതരണം ചെയ്തു. റേഡിയോ സ്റ്റേഷന്‍ ഡയറക്ടര്‍ ഫാദര്‍ ബിജോ കറുകപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ജില്ലാ കമ്മറ്റി അംഗം ശ്രുതി.കെ.ഷാജി, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെഎം . ഷിനോജ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍