പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ സമ്മേളനം 14,15 തിയ്യതികളില്‍.
പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ സമ്മേളനം ഒക്ടോബര്‍ 14,15 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.14ന് സാംസ്‌കാരിക സമ്മേളനം ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും.സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി മുഖ്യ പ്രഭാഷണം നടത്തും.തുടര്‍ന്ന് കുട്ടികള്‍ പങ്കെടുക്കുന്ന ‘കുട്ടിക്കവിയരങ്ങ്’,മാനന്തവാടി വികെഎസ് കലാഗായകസംഘത്തിന്റെ ‘പാട്ടരങ്ങ്’, നാടകം തുടങ്ങിയവയുണ്ടാകും.ശിവന്‍ പള്ളിപ്പാട്ടിന്റെ ‘പള്ളിപ്പാട്ട് കഥകള്‍’ എന്ന പുസ്തകം ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും. 15ന് രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലയിലെ എട്ട് മേഖലകളെ പ്രതിനിധീകരിച്ച് 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി എംകെ മനോഹരന്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി എം ദേവകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും.കവി സി.രാവുണ്ണി സമ്മേളനം അഭിവാദ്യം ചെയ്യും.ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ നാല് മണിക്ക് സമ്മേളനം സമാപിക്കുമെന്നും ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, പണിപ്പാട്ടരങ്ങ്, കവിയരങ്ങ്, നാടന്‍ കലാമേള, ഫിലിം ഫെസ്റ്റ്, വരയരങ്ങ്, നാടകപ്രവര്‍ത്തക സംഗമം, തുടങ്ങിയവയും സംഘടിപ്പിച്ചുവരുന്നതായും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജസ്റ്റിന്‍ ബേബി, ജില്ലാ സെക്രട്ടറി എം ദേവകുമാര്‍, പി കെ സുധീര്‍, കെ എം വര്‍ക്കി, ഒ കെ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.