അപകടാവസ്ഥയിലുള്ള തണല്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്നാവശ്യം
മരിയനാട്കോളേരി റൂട്ടില്‍ അപകടാവസ്ഥയിലുള്ള തണല്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് ആവശ്യം. വനം വകുപ്പിന്റെ അധീനതയിലുള്ള കാലപഴക്കം ചെന്ന മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകള്‍ പൊട്ടി വീണ് കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നാശ നഷ്ടവും ഉണ്ടാകുന്നുണ്ട്.മരിയനാട് കോളേരി റൂട്ടില്‍ 100 കണക്കിന് കൂറ്റന്‍ മരങ്ങളാണ് അപകടം വിതച്ച് എത് സമയവും പൊട്ടി വീഴാന്‍ പാകത്തിന് നില്‍ക്കുന്നത്.ആഴ്ച്ചകള്‍ക്ക് മുമ്പ് മരം വീണ് റോഡ് ഗതാഗതം തടസപെടുകയും കെഎസ്ഇബിയുടെ 10 ഓളം പോസ്റ്റുകളും ലൈനുകളും തകര്‍ന്നിരുന്നു .
കഴിഞ്ഞ വര്‍ഷം ഒരു മരം വീണ് 12വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത് . വളര്‍ച്ച മുരടിച്ച് ചുവടു കേടായും ഉണങ്ങിയും നില്‍ക്കുന്ന മരങ്ങള്‍ പ്രദേശത്ത് ഭീഷണി സൃഷ്ടിക്കുകയാണ് . മരിയനാട് തോട്ടം ഭൂരഹിതരായ ഗോത്ര വിഭാഗക്കാര്‍ കയ്യേറി കുടില്‍ കെട്ടി കഴിയുന്നുണ്ട് .പല കുടിലുകളും ഇത്തരം മരങ്ങളുടെ ചുവട്ടിലാണ് സ്ഥിതി ചെയ്യുന്നത് .ചെറിയ കാറ്റടിച്ചാല്‍ പോലും മരങ്ങള്‍ പൊട്ടി വീഴും , ജനവാസ മേഖലയില്‍ ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് വനം വകുപ്പും , റവന്യു വകുപ്പും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .