കൊറ്റികള്‍ ചത്തത് പക്ഷിപ്പനിമൂലമല്ലെന്ന് പരിശോധനാഫലം.
പനമരം കൊറ്റില്ലത്തില്‍ കൊറ്റികള്‍ ചത്തത് പക്ഷിപ്പനിമൂലമല്ലെന്ന് പരിശോധനാഫലം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ചീഫ് വെറ്റനറി ഓഫീസര്‍ ജയരാജന്‍.പനമരം കൊറ്റില്ലത്തില്‍ കൊറ്റികള്‍ ചത്തതിനെ തുടര്‍ന്ന് വെറ്ററി ഡോക്ടര്‍മാരുടെ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. കൊറ്റികള്‍ ചത്തുവീഴുന്നതിന്റെ കാരണമറിയാന്‍ വിദഗ്ധ പരിശോധനക്കായി ജഢം ഭോപ്പാലിലെ നൈസാഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു.തുടര്‍ന്നാണ് ഇന്നലെ ഫലംലഭിച്ചത്. കൊറ്റികള്‍ ചാകുന്നത് പക്ഷിപ്പനിമൂലമല്ലെന്ന് ഇതോടെ വ്യക്തമായി. പക്ഷിപ്പനിയാകാം കാരണമെന്ന് നേരത്തേ നാട്ടുകാര്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് വെറ്റനറി ഓഫീസര്‍ ജയരാജന്‍ പറഞ്ഞു