വയനാട് മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ: ബി.ജെ.പി. മാര്‍ച്ചും ധര്‍ണയും നടത്തും
വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് മാനന്തവാടി ബിജെപി മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചും ധാരണയും നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതായും മെഡിക്കല്‍ കോളേജ് എന്ന ബോര്‍ഡ് സ്ഥാപിച്ച് സര്‍ക്കാര്‍ വയനാട്ടിലെ ആദിവാസികളെയും മറ്റു ആളുകളെയും കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് മഹേഷ് വാളാട്. ജില്ലാ സെക്രട്ടറി കണ്ണന്‍ കണിയാരം.ഒ.ബി.സി മോര്‍ച്ചാ സംസ്ഥാന സമിതി അംഗം പുനത്തില്‍ രാജന്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു