നഗരസഭയുടെ ദുര്‍ഭരണം: യു.ഡി.എഫ് ബഹുജന പ്രക്ഷോഭ യാത്ര 17 മുതല്‍

0

പ്രഥമ നഗരസഭയുടെ ഭരണം കയ്യാളുന്ന മാനന്തവാടി നഗരസഭ എല്‍.ഡി.എഫ് ദുര്‍ഭരണം ജനങ്ങളോ ട് തുറന്ന് കാണിക്കാനായി ജനുവരി 17, 18, 19 തീയ്യതികളില്‍ ബഹുജന പ്രക്ഷോഭ യാത്ര നടത്തുമെന്ന് യു.ഡി.എഫ് നഗരസഭ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭ യാത്ര17 ന് പയ്യമ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യും.19 ന് മാനന്തവാടിയില്‍ സമാപിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചും, മത്സ്യ മാര്‍ക്കറ്റ് ലേലം ഉള്‍പ്പെടെ എല്ലാ ഇടപാടുകളിലും അഴിമതിയും കമ്മീഷന്‍ കൈപ്പറ്റലുമാണെന്ന് നേതാക്കള്‍ ആരോപിച്ചു. 16ന് നടക്കുന്ന വീടുകളുടെ താക്കോല്‍ദാന ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, പി.വി.എസ് മൂസ്സ, സണ്ണി ചാലില്‍, കടവത്ത് മുഹമ്മദ്, പി.വി. ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!