അനാവശ്യ വിവാദത്തിലേക്ക് രാജീവ് ഗാന്ധി അര്‍ബന്‍ സെന്ററിനെ വലിച്ചിഴക്കരുത്
പയ്യമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് നല്ല രീതിയിലുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തിയില്‍ നിന്ന് സെന്ററിനെനെ വിവാദത്തിലേക്ക് കൊണ്ടുവരുന്നവര്‍ പിന്മാറണമെന്ന് പയ്യമ്പള്ളി വില്ലേജ് വികസന കമ്മിറ്റി അംഗങ്ങള്‍ മാനന്തവാടിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയപ്രേരീതമായി അനാവശ്യ വിവാദങ്ങള്‍ കൊണ്ടുവന്ന് ഇതിനുമുമ്പും സെന്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നോക്കിയിട്ടുണ്ട്. പാവപ്പെട്ട അനേകം രോഗികള്‍ക്ക് ദിനംപ്രതി ചികിത്സ ലഭിക്കുന്ന സെന്ററിനെ തകര്‍ക്കാന്‍ ഗൂഢ ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയവര്‍ പ്രദേശത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് . ജനങ്ങള്‍ ഇത് നല്ല രീതിയില്‍ മനസ്സിലാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു, ഷാജി ഇളയിടം, വര്‍ഗീസ് മുറിക്കണ്ടത്തില്‍, റോബി ജോര്‍ജ്, സജി മൂലമറ്റം, ആല്‍ബര്‍ട്ട് എം ജെ എന്നിവര്‍ സംബന്ധിച്ചു.