എ.ഡി.ജി.പി. അജിത്കുമാര്‍ കമ്പമല സന്ദര്‍ശിച്ചു:
മാവോവാദി സാന്നിധ്യമുണ്ടായ തലപ്പുഴ കമ്പമലയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറും സംഘവും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മാ വയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും കമ്പമലയിലെ തോട്ടം തൊഴിലാളികളുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ തലപ്പുഴ സ്റ്റേഷനിലെത്തിയതിനു ശേഷമാണ് കമ്പമലയിലേക്ക് പോയത്. 1.15-ഓടെ കമ്പമലയിലെത്തി എ.ഡി.ജി. അര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. മാവോവാദികള്‍ നാശം വരുത്തിയ വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസിലേക്കാണ് എ.ഡി.ജി.പി ആദ്യം പോയത്. തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം മാവോവാദികള്‍ ക്യമറ തകര്‍ത്ത സ്ഥലവും എ.ഡി.ജി.പി സന്ദര്‍ശിച്ചു. ഐ.ജി. സേതു രാമന്‍, ഡി.ഐ. ജി തോമസണ്‍ ജോസ്,ജില്ലാ പോലീസ് മേധാവി പദം സിംഗ്, അഡീഷണല്‍ എസ്.പി.വിനോദ് പിള്ള തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. തൊഴിലാളികളുമായി സംസാരിച്ചതായും മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടി സ്വീകരിച്ചതായും എ.ഡി.ജി.പി പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള ഇടപെടല്‍ പോലീസ് നടത്തിയിട്ടുണ്ട്. മാവോവാദികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും പോലീസ് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, ജില്ലാ പോലീസ് മേധാവി പദംസിങ്, അഡീഷണ