തോല്‍പ്പെട്ടി വാഹനാപകടം; 25 പേര്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍

0

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കണിയാമ്പറ്റ പുത്തന്‍പറമ്പില്‍ അബ്ദുള്ളയ്ക്ക് തുടയെല്ലിന് സാരമായി പരിക്ക്. ഇയാളെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ 3 പേര്‍ക്ക് സാരമായ പരിക്കുണ്ട്. മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടിയില്‍ ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്നും കുട്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!