ലോഡ്ജ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം പ്രതി കസ്റ്റഡിയില്‍
ലോഡ്ജില്‍ മുറി നല്‍കാന്‍ അഡ്വാന്‍സ് പണം ചോദിച്ചതിന് ജീവനക്കാരനായ രാജന്‍ എന്ന മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തലശ്ശേരി ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അണ്ടല്ലൂര്‍ കടവ് കണ്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (23) ആണ് കസ്റ്റഡിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഷമീറും, സുഹൃത്ത് കോടിയേരി സ്വദേശി മില്‍ഹാസുമാണ് മാനന്തവാടി എരുമത്തെരുവിലെ സന്നിധി ലോഡ്ജില്‍ ജീവനക്കാരനെ മര്‍ദ്ദിച്ചത്. ഇരുവരും സഞ്ചരിച്ച കെ എല്‍ 58 എ ഇ 0427 ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.