പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബി.ജെ.പി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെള്ളമുണ്ട ടൗണില്‍ നടന്ന പൊതു സമ്മേളനം ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം കെ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു, സി.എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്ണന്‍ കണിയാരം, കൂവണ വിജയന്‍, ലക്ഷ്മി കക്കോട്ടറ, ബാഹുലേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വക്കേറ്റ് മുഹമ്മദ് അഷറഫ് മുഖ്യപ്രഭാഷണം നടത്തി.