തിരുനാള്‍ സമാപിച്ചു
തവിഞ്ഞാല്‍ മുതിരേരി ചെറുപുഷ്പ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവം സമാപിച്ചു. ജനുവരി 5 മുതല്‍ 13 വരെയായിരുന്നു തിരുനാള്‍, സമാപനത്തോടനുബദ്ധിച്ച് വര്‍ണ്ണാഭമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു.ഇന്ന് നടന്ന തിരുനാള്‍ കുര്‍ബ്ബാനക്ക് മക്കിയാട് ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയക്ടര്‍ ഫാദര്‍ റെജി മഠത്തില്‍ പറമ്പില്‍ നേതൃത്വം നല്‍കി തുടര്‍ന്ന് സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു. ദേവാലയ പരിസര പ്രദേശങ്ങളിലെ മറ്റ് മതസ്ഥരുടെ ഭവനങ്ങളും ദീപങ്ങള്‍ തെളിയിച്ച് പ്രദക്ഷിണത്തേ വരവേല്‍ക്കുകയുണ്ടായി. പള്ളി കമ്മിറ്റി ഭാരവാഹികളായ തങ്കച്ചന്‍ പാറയില്‍, ഷാജി മോളേ കുന്നേല്‍, സിജോ നെടുങ്കൊമ്പില്‍, ലിപിന്‍ കൊച്ചു കുളത്തിങ്കല്‍ തുടങ്ങിയവര്‍ തിരുനാള്‍ മഹോത്സവത്തിന് നേതൃത്വം നല്‍കി.