‘ഇഗ് നൈറ്റ് 19’ എസ്സെന്‍സ് ഗ്ലോബല്‍ സെമിനാര്‍

0

എസ്സെന്‍സ് ഗ്ലോബല്‍ വയനാട് യൂണിറ്റിന്റെ രണ്ടാമത് സെമിനാര്‍ ‘ഇഗ് നൈറ്റ് 19’ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്നു. സ്വതന്ത്ര ചിന്താഗതിയും ശാസ്ത്രാവ ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്സെന്‍സ് ഗ്ലോബല്‍. സെമിനാറില്‍ സാബു ജോസ് കപടശാസ്ത്രങ്ങളുടെ പിന്നിലെ ശാസ്ത്രം, നാസര്‍ മാവൂരാന്‍ പീഡിപ്പിച്ച് കൊല്ലുന്ന മതങ്ങള്‍, സി രവിചന്ദ്രന്‍ കയറുന്ന മല കയറേണ്ടമല, മണികണ്ഠന്‍ ഇന്‍ഫ്രാകിഡ് ഒരു കൊള്ളയടിക്കഥ എന്നീ പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു. എസ്സെന്‍സ് ജില്ലാ കോഡിനേറ്റര്‍ സുദേവന്‍, സി.കെ ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!