കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

0

തിരുനെല്ലി പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.വന്യമൃഗങ്ങള്‍ വീടുകയറി ആക്രമണം നടത്തിയിട്ടും കര്‍ഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചിട്ടും , ആധുനിക രീതിയില്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ പ്രവേശിക്കാത്ത പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാരിനെ നേതാക്കള്‍ കുറ്റപ്പെടുത്തി. തിരുനെല്ലി മണ്ഡലം പ്രസിഡണ്ട് ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ. എന്‍കെ. വര്‍ഗ്ഗിസ്,മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് എ.എം. നിഷാന്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറി എക്കണ്ടി മൊയ്തൂട്ടി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം സുശോബ് ചെറുകുമ്പം, റീന ജോര്‍ജ്, കെ.ജി. രാമകൃഷ്ണന്‍, സതീശന്‍ പുളിമൂട് എന്നിവര്‍ സംസാരിച്ചു. പനവല്ലി കടുവ കയറിയ കയമയുടെ വീട് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!