താല്ക്കാലിക ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി ടൗണിലെത്തുന്നവരുടെ ആശങ്കയകറ്റാന്‍ താല്കാലികാശ്വാസവുമായി മാനന്തവാടി നഗരസഭ. ടൗണില്‍ എത്തുന്നവര്‍ക്ക് പ്രാഥമികാവശ്യം നിര്‍വ്വഹിക്കുന്നതിനുള്ള താല്ക്കാലിക ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി താത്ക്കാലിക ടോയ്‌ലറ്റ് പൊതുജനങ്ങള്‍ക്കായ് തുറന്നു കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.വി.എസ് മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പി.വി.ജോര്‍ജ്, ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവന്‍, ജെ.എച്ച്.ഐമാരായ വി.സിമി, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.